എഴുകോൺ: കൊവിഡ് 19 കാലത്തെ പൊലീസിന്റെ ഉദാത്ത സേവനത്തിന് ആദരവായി കേരള ബേക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ പൊലീസ് സേനയെ മധുരം നൽകി ആദരിച്ചു. എഴുകോൺ പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ബേക്ക് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജി. പദ്മാകരൻ, ജനറൽ സെക്രട്ടറി ജോയി കണിയാംപറമ്പിൽ എന്നിവർ കേക്കും മധുര പലഹാരങ്ങളും സി.ഐ ശിവപ്രകാശിന് കൈമാറി. ആദർശ്, ഷാബു എന്നിവർ പങ്കെടുത്തു.