കൈനിറയെ സബ്സിഡിയുമായി കെ.എസ്.ഇ.ബി
കൊല്ലം: പച്ചക്കറി കൃഷി നടത്തിയിരുന്ന പുരപ്പുറത്ത് ഒരു സൗരോർജ നിലയം സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അങ്ങനെ ചിന്തിക്കേണ്ട സമയമായി. പിന്തുണയും സഹായവുമായി കെ.എസ്.ഇ.ബി വീട്ടുപടിക്കലല്ല, പുറപ്പുറത്തെത്തും. ഗാർഹിക ഉപഭോക്താക്കൾക്ക് പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാൻ സബ്‌സിഡി നൽകുന്ന കെ.എസ്.ഇ.ബിയുടെ സൗര സബ്‌സിഡി പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷൻ തുടരുകയാണ്.
വീടിന് മുകളിൽ സ്ഥാപിക്കുന്ന സൗരോർജ പ്ലാന്റിൽ നിന്ന് ഗാർഹിക ഉപയോഗത്തിന് വൈദ്യുതിയെടുത്ത് തുടങ്ങുന്നതോടെ വൈദ്യുതി ബിൽ വൻ തോതിൽ കുറയും. അധികം ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന നിരക്കിൽ കെ.എസ്.ഇ.ബിക്ക് നൽകാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 75,000 പേർക്കാണ് പദ്ധതിയിൽ ചേരാൻ അവസരം. ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റിന്റെ സ്ഥാപിത വില 54,000 രൂപയാണ്. മത്സരാധിഷ്ടിത ടെണ്ടറുകൾ വരുമ്പോൾ നിർമ്മാണ തുക വീണ്ടും കുറയും. പ്ലാന്റിൽ നിന്ന് പ്രതിദിനം ശരാശരി നാല് യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പാൻ കഴിയും. ഇത്തരത്തിൽ പ്രതിമാസം 120 യൂണിറ്റ് വൈദ്യുതി ഒരു കിലോ വാട്ട് പ്ലാന്റിൽ നിന്ന് ലഭിക്കും.
മോഡൽ 1 എ
(ശരാശരി ഉപഭോഗം 120 യൂണിറ്റ് വരെയുള്ളവർക്ക്)
1. പ്ലാന്റ് കപ്പാസിറ്റി: 2 - 3 കിലോ വാട്ട്
1. മുതൽ മുടക്ക് (1 കിലോവാട്ട് പ്ലാന്റ്): 6,200 രൂപ
3. ഉപഭോക്താവിന്: 25 % വൈദ്യുതി
4. അറ്റകുറ്റപ്പണി: 25 വർഷത്തേക്ക് കെ.എസ്.ഇ.ബി
5. 3 കിലോവാട്ട് പ്ലാന്റ് മുതൽ മുടക്ക്: 18,600 രൂപ
6. പ്രതിമാസ ഉൽപ്പാദനം: 360 യൂണിറ്റ്
7. ഉപഭോക്താവിന് ലഭിക്കുന്നത് 90 യൂണിറ്റ്
8. 100 യൂണിറ്റ് പ്രതിമാസം ഉപയോഗിക്കുമ്പോൾ 730 രൂപ ആയിരുന്ന ബിൽ 154 രൂപയാകും
മോഡൽ 1 ബി
(രണ്ട് മാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക്)
മോഡൽ 1 സി
(രണ്ട് മാസം 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക്)
മോഡൽ രണ്ട്
(എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും)
1. കപ്പാസിറ്റി: 2 കിലോവാട്ട്
2. വൈദ്യുതി: ആവശ്യം കഴിഞ്ഞുള്ളത് കെ.എസ്.ഇ.ബിക്ക്
3. 1കിലോവാട്ട് പ്ലാന്റ് മുതൽ മുടക്ക്: 32,400 രൂപ.
4. മൂന്ന് കിലോവാട്ട് പീക്ക് (കെ.ഡബ്യു.പി) വരെ മുടക്ക് മുതലിന്റെ 40 ശതമാനവും അതിന് മുകളിൽ ഒരോ കിലോവാട്ട് പീക്കിനും 20 ശതമാനവും സബ്സിഡി
5. പ്ലാന്റിന്റെ അറ്റകുറ്റപണി: 5 വർഷത്തേക്ക് കെ.എസ്.ഇ.ബി
വിവരങ്ങൾക്ക്
1912
(കസ്റ്റമർ കെയർ നമ്പർ)
പ്രവർത്തനം: 24 മണിക്കൂറും
''
മോഡൽ 1 എ മാത്രമല്ല, മോഡൽ 1 ബി, മോഡൽ 1 സി (രണ്ടിന്റെയും കപ്പാസിറ്റി 2 മുതൽ 3 കിലോവാട്ട്) താരീഫുകളിലും പ്ളാന്റ് സ്ഥാപിക്കാവുന്നതാണ്. ആനുപാതികമായി തുക വർദ്ധിക്കും. കൂടുതൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന നിരക്കിൽ കെ.എസ്.ഇ.ബി വാങ്ങും.
വി. ഉണ്ണിക്കൃഷ്‌ണൻ, മാനേജർ,
സെൻട്രലൈസ്ഡ് കാൾ സെന്റർ, കെ.എസ്.ഇ.ബി