photo
ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവിഷ്‌ക്കരിച്ച ആർദ്രം പദ്ധതിയുടെ ഭാഗമായി അഞ്ഞൂറ് കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് നിർവഹിക്കുന്നു

കരുനാഗപ്പള്ളി : ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവിഷ്‌ക്കരിച്ച ആർദ്രം പദ്ധതിയുടെ ഭാഗമായി ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ അഞ്ഞൂറ് കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും വിതരണം ചെയ്തു. ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. രാജശേഖരൻ, ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ, ഇര്‍ഷാദ് ബഷീർ, കെ.എസ്.പുരം സുധീർ, ബിനി അനിൽ , ജി. കൃഷ്ണപിള്ള, നവാസ് മവാല, ആർ. ഉത്തമൻ, ദിലീപ്കുമാർ, ബിന്ദുദിലീപ്, നസീർ മേടയിലൽ, അസ്‌ലം ആദിനാട് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.