തഴവ: പള്ളിക്കലാറിൽ നിർമ്മിച്ചിരിക്കുന്ന അശാസ്ത്രീയ തടയണ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പാവുമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസത്തിന്റെ സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ബി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.ജി. രവി, ബിന്ദു ജയൻ ,കെ.എസ്. പുരം സുധീർ, കെ.പി. രാജൻ, പാവുമ്പ സുനിൽ, ജയലക്ഷ്മി, താഹിറ എന്നിവർ സംസാരിച്ചു.