photo
ഓൺലൈൻ വിദ്യാഭാസത്തിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികളെ സഹായിക്കാനായി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ടി.വി.ചലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ശ്യാംകുമാർ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓൺലൈൻ വിദ്യാഭാസത്തിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികളെ സഹായിക്കാനായി ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി ടി.വി ചലഞ്ച് സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലേലിഭാഗം സ്വദേശി ഷാനവാസിന്റ മക്കൾക്ക് ടി.വി വിതരണം ചെയ്ത്കൊണ്ട് ജില്ലാ പ്രസിഡന്റ് ശ്യാംമോഹൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ആർ. രഞ്ജിത്, എം.ആർ. ദീപക്ക്, ബി.കെ. ഹാഷിം, എസ്. സദാം, സുനീർ, അമൽ സുരേഷ് ,സി.പി.എം കല്ലേലിഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ശ്രീജിത്ത്‌, ബ്ലോക്ക്‌ പഞ്ചായത്തംഗം റിച്ചു രാഘവൻ എന്നിവർ പങ്കെടുത്തു.