കരുനാഗപ്പള്ളി: ലോക ക്ഷീരദിനമായ ജൂൺ 1ന് കേരള ക്ഷീരകർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ക്ഷീരദിനാചരണം കേരള ക്ഷീരകർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി തൊടിയൂർ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ. ഹർഷകുമാർ, തൊടിയൂർ രാമചന്ദ്രൻ ,ചിറ്റുമൂല നാസർ, എൻ. അജയകുമാർ, എൻ. സുബാഷ് ബോസ്, ബി.എസ്. വിനോദ്, എം.പി. സുരേഷ് ബാബു, കെ. ധർമ്മ ദാസ്, കുറ്റിയിൽ ഇബ്രാഹിം കുട്ടി, കളീക്കൽ മുരളി ,വൈകുണ്ഡം മോഹനൻ എന്നിവർ സംസാരിച്ചു.