poli
തെന്മല പഞ്ചായത്തിലെ ചാലിയക്കരയിൽ വ്യാപാര ശാലകളിൽ മോഷണം നടന്നത് പരിശോധിക്കുനന്ന തെന്മല എസ്.ഐ.വി.എസ്.പ്രവീൺകുമാർ

പുനലൂർ: രണ്ട് വ്യാപാരശാലകളുടെ ഭിത്തി തുരന്ന് പലചരക്ക് സാധനങ്ങൾ കവർന്നു. തെന്മല പഞ്ചായത്തിലെ ചാലിയക്കര ജംഗ്ഷനിലുള്ള രാജപ്പൻ, രാജൻ പിള്ള എന്നിവരുടെ ചായക്കടയുടെയും പലചരക്ക് കടകളുടെയും ഭിത്തി തുരന്നാണ് മേഷണം നടത്തിയത്. ചൊവ്വാഴ്ച അർദ്ധ രാത്രിയാണ് സംഭവം. അഞ്ച് ചാക്ക് അരി, പഞ്ചസാര, വെളിച്ചെണ്ണ, മുളക് തുടങ്ങി ആയിരക്കണക്കിന് വില വരുന്ന സാധനങ്ങളും രാജപ്പൻ പിളളയുടെ കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന 5000ത്തോളം രൂപയുടെ നാണയങ്ങളുമാണ് മോഷ്ടാക്കൾ കവർന്നത്. വ്യാപാരികൾ വിവരം അറിയിച്ചതിനെ തുടർന്ന് തെന്മല എസ്.ഐ വി.എസ്. പ്രവീണിന്റെ നേതൃത്വത്തിലുളള സംഘവും ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.