രാജവെമ്പാലയും കുരങ്ങനും തമ്മിലുളള പോരാട്ടത്തിന്റെ വീഡിയോ കണ്ട് ആശ്ചര്യപ്പെടുകയാണ് സോഷ്യൽമീഡിയയിലുള്ളവർ. സുശാന്ത നന്ദ ഐഎഫ്‌എസാണ് വീഡിയോ പങ്കുവെച്ചത്. രാജവെമ്പാലയും കുരങ്ങനും പരസ്പരം പോരാടാന്‍ തയ്യാറായി നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍.
രാജവെമ്പാലയോട് ഏറ്റുമുട്ടിയാൽ കുരങ്ങന് ജയിക്കാനാവുമോ?
ഒരിക്കലും സാധിക്കില്ലെന്ന് കരുതിയെങ്കിൽ തെറ്റി.. കുരങ്ങന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന രാജവെമ്പാലയെ വിടാന്‍ ഒരുക്കമില്ലാത്ത മട്ടിലാണ് കുരങ്ങന്റെ നീക്കം. കീഴടക്കിയ ശേഷമേ തിരിച്ചുപോകുകയുള്ളൂ എന്ന ഭാവത്തില്‍ കുരങ്ങന്‍ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. അവസാനം യുദ്ധത്തില്‍ കുരങ്ങന്‍ വിജയിക്കുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്. പത്തി താഴ്ത്തി രക്ഷപ്പെടാൻ ശ്രമിച്ച് രാജവെമ്പാലയും..
നിരവധി തവണ പാമ്പ് കുരങ്ങനെ കൊത്താന്‍ ശ്രമിച്ചു. എന്നാല്‍ ആ കൊത്തിൽ നിന്നൊക്കൊ അതി വിദഗ്ധമായി കുരങ്ങന്‍ ഒഴിഞ്ഞുമാറി.
അതിനിടെ പാമ്പിന് ചുറ്റും വട്ടം കറങ്ങി ആക്രമിക്കാനും കുരങ്ങന്‍ ശ്രമിക്കുന്നുണ്ട്.കൊത്താനായുന്ന പാമ്പിനിട്ട് കുരങ്ങൻ അടിയും കൊടുക്കുന്നുണ്ട്.. ഒരു അഭ്യാസിയെപ്പോലെയാണ് പാമ്പിന്റെ മുന്നിൽ കുരങ്ങന്റെ പ്രകടനം.