കൊല്ലം: ഓൺലൈൻ പഠനസൗകര്യങ്ങൾ ഇല്ലാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത വളാഞ്ചേരിയിലെ ദേവികയുടെ മരണത്തിൽ സർക്കാരാണ് ഒന്നാം പ്രതിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കളക്ടറേറ്റ് മാർച്ച് നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ് അദ്ധ്യക്ഷനായിരുന്നു. ഫൈസൽ കുളപ്പാടം, ആർ.എസ്. അബിൻ, കുരുവിള ജോസഫ്, വിനു മംഗലത്ത്, റിയാസ് ചിതറ തുടങ്ങിയവർ സംസാരിച്ചു.