photo
ഷോപ്കോസിന്റെ ഹെൽപ് ഡെസ്കിന്റെയും സഹായ വിതരണത്തിന്റെയും ഉദ്ഘാടനം പി. ഐഷാപോറ്റി എം.എൽ.എ നിർവഹിക്കുന്നു

കൊട്ടാരക്കര: വാണിജ്യ വ്യാപാര തൊഴിലാളികളുടെ സഹകരണ സംഘമായ ഷോപ്കോസിന്റെ ഹെൽപ് ഡെസ്കിന്റെയും സഹായ വിതരണത്തിന്റെയും ഉദ്ഘാടനം പി. ഐഷാപോറ്റി എം.എൽ.എ നിർവഹിച്ചു. കൊട്ടാരക്കര ചന്തമുക്കിൽ നടന്ന ചടങ്ങിൽ ഷോപ്കോസ് പ്രസിഡന്റ് പി. സജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എഴുകോൺ സന്തോഷ്, സി. മുകേഷ്, എസ്.ആർ. രമേശ്, എം. ബാബു, ഡി.എസ്. സുനിൽ, വസന്തൻ എന്നിവർ പങ്കെടുത്തു. ഷോപ്പ് തൊഴിലാളികൾക്ക് കൊവിഡ്കാല ക്ഷമനിധി ആനുകൂല്യം ഉറപ്പാക്കുന്നതിനും അംഗത്വ രജിസ്ട്രേഷനും ഹെൽപ് ഡെസ്കിൽ ബന്ധപ്പെടാം. ഫോൺ: 0476-2764029, 7593884029, 8289971235.