mask

കൊല്ലം: പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാതിരുന്ന 223 പേർക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തവരെ പിടികൂടാൻ നിയോഗിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സാണ് ഇവരെ പിടികൂടിയത്. ലോക്ക് ഡൗൺ ലംഘനങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത് 58 കേസുകളിൽ 25 പേർ അറസ്റ്റിലായി. നിയമലംഘനങ്ങൾക്ക് ഉപയോഗിച്ച 26 വാഹനങ്ങൾ പിടിച്ചെടുത്തു. കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും ഗൃഹ നിരീക്ഷണത്തിലും കഴിയുന്നവർ നിയന്ത്രണങ്ങൾ അവഗണിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസ് പരിശോധന ശക്തമായി തുടരുകയാണ്.

കൊല്ലം റൂറൽ, സിറ്റി

രജിസ്റ്റർ ചെയ്ത കേസുകൾ: 26, 32

അറസ്റ്റിലായവർ : 25, ഇല്ല

പിടിച്ചെടുത്ത വാഹനങ്ങൾ : 17, 9

മാസ്ക് ധരിക്കാത്തതിന് നടപടി : 120, 103