ശാസ്താംകോട്ട: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടുകൾക്കെതിരെ പ്രവാസി ലീഗ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതീകാത്മക സമരം സംഘടിപ്പിച്ചു. ചക്കുവള്ളിയിൽ നടന്ന പ്രതിഷേധം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.എൻ. റാവുത്തർ ഉദ്ഘാടനം ചെയ്തു. ജമാൽ വലിയവിള അദ്ധ്യക്ഷത വഹിച്ചു. സെയ്ദ് സുലൈമാൻ, താസ മൈതീൻ കുഞ്ഞ് ,'തോപ്പിൽ ജമാൽ, അബ്ദുൽ അസീസ്, അനസ് മൈനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.