pukayila

ഓച്ചിറ: വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 28500 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങൾ ഓച്ചിറ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥൻ മേമന കടമ്പാട്ട് വീട്ടിൽ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് ഓപ്പൺ മാർക്കറ്റിൽ 10 ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് പറഞ്ഞു. പാലക്കാട്ട് നിന്നും പച്ചക്കറി ലോറിയിലാണ് ഇവ കടത്തിക്കൊണ്ടുവന്നത്. ഓച്ചിറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. പ്രകാശ്, എസ്.എെ ശ്യാംകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ സുരേഷ്, ആശ, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ റോബി എന്നിവരടങ്ങിയ സംഘമാണ് തെരച്ചിൽ നടത്തിയത്. പ്രതിയെ കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.