പുത്തൂർ: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പവിത്രേശ്വരം മാറനാട് ശശി ഭവനത്തിൽ ശശികുമാർ (47) മരിച്ചു. കഴിഞ്ഞ ഫെബ്രുവരി 7ന് ശശികുമാറും മകനും സഞ്ചരിച്ച സ്കൂട്ടർ പുത്തൂർ- ചീരങ്കാവ് റോഡിൽ പുത്തൂർ വല്ലാങ്കര പാലത്തിന് തെക്ക് വശത്ത് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മകൻ അദ്വൈതിനും പരിക്കേറ്റിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ശശികുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 6.45 ഓടെയാണ് മരിച്ചത്. ഭരണിക്കാവിലെ ഒരു മോട്ടോർ വർക്ക്ഷോപ്പിലെ തൊഴിലാളിയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പുത്തൂർ പൊലീസ് കേസെടുത്തു. ഭാര്യ രുക്മിണി. മക്കൾ: അദ്വൈത്, ശില്പ.