ശാസ്താംകോട്ട: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മൈനാഗപ്പള്ളി പഞ്ചായത്തിൽ കരനെൽ കൃഷി ആരംഭിച്ചു. കൃഷിയുടെ പഞ്ചായത്തുതല ഉദ്ഘാടനം വേങ്ങ പത്താം വാർഡിൽ പ്രസിഡന്റ് ജയലക്ഷ്മി നിർവഹിച്ചു, ബ്ലോക്ക് വൈസ് പ്രസിഡന്റ് കൃഷ്ണകുമാരി, ജില്ലാ പഞ്ചായത്തംഗം ശ്രീലേഖ വേണുഗോപാൽ, ശിവൻപിള്ള, ശാന്തകുമാരി, വൈ. ഷാജഹാൻ, അഡ്വ. ടി. മോഹനൻ, വേലു മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.