house

കൊല്ലം: പെരുമഴയിൽ ജില്ലയിലെ ഏഴ് വീടുകൾ ഭാഗികമായി തകർന്ന് രണ്ടര ലക്ഷം രൂപയുടെ നഷ്ടം. കരുനാഗപ്പള്ളി താലൂക്കിൽ രണ്ട് വീടുകൾക്ക് 75,000 രൂപയുടെയും കൊട്ടാരക്കരയിൽ ഒരു വീട് തകർന്ന് 30,000 രൂപയുടെയും കുന്നത്തൂരിൽ രണ്ട് വീടുകൾ തകർന്ന് 45,000 രൂപയുടെയും നഷ്ടമുണ്ടായി. പുനലൂരിലും കൊല്ലത്തും ഒരോ വീടുകൾ തകർന്നതിൽ യഥാക്രമം 20,000, 80,000 വീതമാണ് നഷ്ടം.