crpc144

കൊല്ലം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൊല്ലം കോർപ്പറേഷനിലെ 34 മുതൽ 41 വരെയുള്ള ഡിവിഷനുകളിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചൽ, ഏരൂർ, കടയ്ക്കൽ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും നിരോധനാജ്ഞ പരിധിയിലാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ച മേഖലകൾ കണ്ടെയിൻമെന്റ് സോണുകളായും നിശ്ചയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ കൂടുതലായി കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെയാണ് കർശന പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്.

ജനങ്ങളുടെ ശ്രദ്ധയ്ക്ക്

1. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും പൊതുസ്ഥലങ്ങളാകുന്നിടങ്ങളിലും മൂന്നു പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല 2. പൊതുസ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം 3. വ്യാപാര സ്ഥാപനങ്ങളിൽ ഒരേ സമയം രണ്ട്​ ഉപഭോക്താക്കളിൽ കൂടുതൽ പ്രവേശിപ്പിക്കരുത് 4. വഴിയോര കച്ചവടം,​ ചായക്കടകൾ, ജ്യൂസ്​ സ്റ്റാളുകൾ എന്നിവ ഒഴികെ മറ്റ്​ അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം 5. പ്ലാന്റേഷൻ, നിർമ്മാണ മേഖലകളിൽ പ്രവർത്തിക്കാനായി അന്യസംസ്ഥാനങ്ങളിൽ നിന്ന യാതൊരു കാരണവശാലും തൊഴിലാളികളെ കൊണ്ടുവരാൻ പാടില്ല 6. വീടുകൾ തോറും കയറിയിറങ്ങി കച്ചവടം നടത്തുന്നത്​ നിരോധിച്ചു