ms-dhoni

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോണി ഒരു വണ്ടി പ്രേമിയാണ്. ഇന്ത്യയിൽ മറ്റാർക്കുമില്ലാതെ പല ആഡംബര കാറുകളും അസാധാരണമായ ബൈക്കുകളും എം.എസ് ധോണിയുടെ വാഹന ശേഖരത്തിലുണ്ട്. കൊവിഡ് വ്യാപിച്ചതോടെ ആഡംബര വാഹനങ്ങളോടുള്ള പ്രണയം മാറ്റിപ്പിടിച്ചിരിക്കുകയാണ് ധോണി. മകൾ സിവയുമൊത്ത് ഫാം ഹൗസിൽ തന്റെ യമഹ ആർഡി 350 ഓടിച്ചുല്ലസിക്കുന്ന ധോണിയുടെ വീഡിയോ അടുത്തിടെ വൈറൽ ആയിരുന്നു.

അതിനിടെ ധോണി മറ്റൊരു വാഹനം കൂടെ വാങ്ങി. ഒരു ട്രാക്ടർ ആണ്. കൃത്യമായി പറഞ്ഞാൽ മഹിന്ദ്ര സ്വരാജ് 963 FE. 7 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഫാമിൽ കൃഷിക്കായി ഇപ്പോൾ സമയം കണ്ടെത്തുന്ന ധോണിയുടെ വാഹനശേഖരത്തിലെ പുത്തൻ താരം ചെന്നൈ സൂപ്പർ കിങ്സിന്റെ ട്വിറ്റർ പേജ് ആണ് ധോണിയുടെ പുത്തൻ വാഹനത്തെ പരിചയപ്പെടുത്തിയത്. ട്രാക്ടർ ഓടിച്ചു വരുന്ന വീഡിയോ ഇപ്പോൾ തന്നെ വൈറൽ ആണ്.

മഹീന്ദ്ര സ്വരാജ് ട്രാക്ടർ തിരഞ്ഞെടുത്തതിന് ധോണിക്ക് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജൂരിക്കർ നന്ദി പറഞ്ഞു റീട്വീറ്റും ചെയ്തിട്ടുണ്ട് " റാഞ്ചിയിലെ നിങ്ങളുടെ ഫാമിനായി സ്വരാജ് ട്രാക്ടർ തിരഞ്ഞെടുത്തതിന് നന്ദി" -ട്വിറ്ററിൽ കുറിച്ചു.

As India moves to Bharat,so does @msdhoni.Thanks for choosing @TractorsSwaraj for your farm in Ranchi.@anandmahindra @GoenkaPk @MahindraRise https://t.co/AspQJ9G4cN

— Rajesh Jejurikar (@rajesh664) June 3, 2020