pic

കൊല്ലം: പുനലൂർ മേഖലയിൽ അഞ്ച് പേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഏരൂരിൽ മൂന്ന് പേർക്കും അഞ്ചലിൽ രണ്ട് പേർക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. കലയനാട്, പ്ലാച്ചേരി, ഏരൂർ, ആയൂർ, ഇടമുളയ്ക്കൽ, അഞ്ചൽ തുടങ്ങിയ പ്രദേശങ്ങളിലായി ഒന്നര മാസത്തിനകം 71 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ആരോഗ്യ പ്രവർത്തകർ ജാഗ്രതയോടെ ഈ പ്രദേശത്ത് ഇടപെടുന്നുണ്ട്. തോട്ടം മേഖലകളിലും മറ്റും ബോധവൽകരണ പരിപാടികളും നടത്തുന്നുണ്ട്.