കൊല്ലം: പുത്തൂർ കൈതക്കോട്ട് അർദ്ധരാത്രിയിൽ വീടിന് നേർക്ക് ആക്രമണം, ജനാലകളും ബൈക്കും അടിച്ചുതകർത്തു. കൈതക്കോട് മാർ ബസേലിയോസ് സ്കൂളിന് സമീപത്തെ പറപ്പള്ളിക്കോണം വീട്ടിൽ വിജയധരന്റെ വീട്ടിലാണ് ബൈക്കിലെത്തിയ സംഘം അക്രമം കാട്ടിയത്. അക്രമികൾ ആരെന്ന് വ്യക്തമായിട്ടില്ല. മറ്റാരോടും മുൻ വൈരാഗ്യമില്ലെന്നാണ് വിജയധരൻ എഴുകോൺ പൊലീസിനോട് പറഞ്ഞത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രദേശത്തെ സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കും.