തഴവ: കരുനാഗപ്പള്ളി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ പത്ത് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. തഴവ കടത്തൂർ നിലയ്ക്കൽ കളരി ക്ഷേത്രത്തിന് സമീപം പടീറ്റത്ത് രാധാകൃഷ്ണന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ചാരായമാണ് പിടികൂടിയത്. കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ ജി. പ്രസന്നന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്യാം കുമാർ, സജീവ്കുമാർ, സന്തോഷ് എന്നിവരാണ് റേയ്ഡ് നടത്തിയത്.