പാമ്പിന്റെ പ്രധാന ആഹാരമാണ് , തവളയുടെ കണ്ണിലെ മുഖ്യശത്രുവുമാണ് പാമ്പ്.അതുകൊണ്ടുതന്നെ ഒരിക്കലും ഒരുകാര്യത്തിനും തവളകൾ പാമ്പിനെ ആശ്രയിക്കില്ല എന്നതാണ് പൊതുവായ തത്വം..ആ ധാരണകളെ കാറ്റിൽ പറത്തുന്ന ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. പാമ്പിന്റെ പുറത്തേറി തവള സഞ്ചരിക്കുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കുന്നത്. സുശാന്ത നന്ദ ഐഎഫ്‌എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
ഇഴഞ്ഞുനീങ്ങുകയാണ് പാമ്പ് . പാമ്പിന്റെ പുറത്തേറി ഒരു കൂസലുമില്ലാതെ സഞ്ചരിക്കുകയാണ് തവള. പ്രകൃതിയുടെ നാടകം, ഇര വേട്ടക്കാരനെ ഓടിക്കുന്നു എന്നാണ് സുശാന്ത നന്ദ കുറിച്ചിരിക്കുന്നത്..ചിലപ്പോൾ വയറുനിറഞ്ഞിരിക്കുന്ന പാമ്പ് തവളയെ കണ്ടിട്ടും അനങ്ങാത്തതാകാമെന്നും പാമ്പ് മാളത്തിലേക്ക് വളരെ വിദഗ്ധമായി തവളയെ എത്തിക്കുമെന്നുമൊക്കെ ചിലർ കമന്റിട്ടു. തവളയുടെ അവസാന ആഗ്രഹം, അത് പാമ്പ് കൊല്ലുന്നതിന് മുൻപായി കൃപയോടെ നിറവേറ്റുന്നുന് രംഗമാണിതെന്നും ചിലർ പറയുന്നു.
Drama of Nature..
— Susanta Nanda IFS (@susantananda3) June 4, 2020
Prey rides the predator😳
We are many a times only awe struck audience of god’s creations🙏 pic.twitter.com/0DVGFleAVV