stakk

 ഇറച്ചി, മത്സ്യവ്യാപാര കേന്ദ്രങ്ങളിൽ പരിശോധന

കൊല്ലം: ജില്ലയിലെ ഇറച്ചി, മത്സ്യ വ്യാപാര കേന്ദ്രങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പ് വ്യാപക പരിശോധന നടത്തി. ജില്ല കളക്ടർ നിശ്ചയിച്ച് പ്രസിദ്ധീകരിച്ച വിപണി വിലയിൽ അധികം വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാനായിരുന്നു പരിശോധന.

നിശ്ചിത വിലയിൽ അധികം ഈടാക്കിയ 13 സ്ഥാപനങ്ങളുടെ ഉടമകൾക്കെതിരെ അവശ്യസാധന വില നിയന്ത്രണ ഉത്തരവ് പ്രകാരം കേസെടുത്തു.

പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർമാരായ എസ്.എ.സെയ്ഫ്, എ.ആർ.ബഷീർ, കെ.ബി.ജയചന്ദ്രൻ, ഒ.എസ്.ബിന്ദു, ജോൺ തോമസ് എന്നിവരും റേഷനിംഗ് ഇൻസ്‌പെക്ടർമാരും പങ്കെടുത്തു.

പ്രോസിക്യൂഷൻ നടപടി:

13 സ്ഥാപനങ്ങൾ

''

ജില്ല ഭാരണകൂടം നിശ്ചയിച്ച വിലയിലധികം ഈടാക്കുന്ന ഇറച്ചി, മത്സ്യ വ്യാപാരികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കും.

സി.എസ്. ഉണ്ണിക്കൃഷ്ണകുമാർ

ജില്ലാ സപ്ലൈ ഓഫീസർ