mahesh
ലിഖിത്തിന് കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ മഹേഷ് ടി.വി കൈമാറുന്നു

ഓച്ചിറ: വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ സ്കൂളിൽ തനിച്ചിരുന്ന് പഠിക്കേണ്ടി വന്ന ചെറിയഴീക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ചെറിയഴീക്കൽ മുണ്ടകത്തിൽ പരേതനായ ബിനുവിന്റെയും ലീനയുടെയും മകൻ ലിഖിത്തിന് കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് വീട്ടിലെത്തി ടെലിവിഷൻ കൈമാറി. ലിഖിത്ത് സ്കൂളിൽ തനിച്ചിരുന്ന് പഠിക്കുന്നതിനെപ്പറ്റി കഴിഞ്ഞ ദിവസം കേരളകൗമുദിയിൽ വാർത്ത നൽകിയിരുന്നു. ലിഖിത്തിന്റെ സങ്കടം പ്രാദേശിക കോൺഗ്രസ് നേതാക്കളായ ആർ. അറുമുഖൻ, യു. ഉല്ലാസ് എന്നിവർ സി.ആർ. മഹേഷിനെ അറിയിക്കുകയായിരുന്നു. 32 ഇഞ്ച് എൽ.ഇ.ഡി ടി.വി എത്തിച്ച് നൽകിയതിന് പുറമേ കേബിൾ കണക്ഷനും നൽകി. ടി.വി കൈമാറുന്ന ചടങ്ങിൽ നീലികുളം സദാനന്ദൻ, ആർ. അറുമുഖൻ, എം. വത്സലൻ, ആർ. രാജപ്രിയൻ, ആർ. ബേബി, ഷീബാ ബാബു, യു. ഉല്ലാസ്, ഷെഹനാസ്, ശശിധരൻ പിള്ള, സുതൻ, പത്മരാജൻ, കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ലിഖിത്തിന്റെ അദ്ധ്യാപകരും എത്തിയിരുന്നു.