nayans

പൊളിറ്റിക്കല്‍ സറ്റയറായ എൽ.കെ.ജിക്ക് ശേഷം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ നായികയാക്കി ആർ.ജെ,​ ബാലാജി സംവിധാനം ചെയ്യുന്ന മുക്കുത്തി അമ്മൻ ഓൺലൈനായി റിലീസ് ചെയ്യില്ല. ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യില്ലെന്നും തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും സംവിധായകൻ തന്നെയാണ് അറിയിച്ചത്.

സിനിമയിൽ നിന്നുമുള്ള ചില ഫോട്ടോകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി മാറുകയാണ്.ഫെബ്രുവരിയിൽ തന്നെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നതിനിടെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്. നയന്‍താര ദേവിയായി എത്തുന്ന ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രങ്ങളിൽ ബാലാജിയുമുണ്ട്..ചുവന്ന സാരിയുടുത്ത് സർവ്വാഭരണഭൂഷിതയായാണ് നയൻതാര ചിത്രങ്ങളിലെത്തുന്നത്.

എൻ..ജെ ശരവണനൊപ്പമാണ് ബാലാജി ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേർന്നാണ്.. നയൻതാരയ്ക്കും ബാലാജിക്കും പുറമേ മൗലി, ഉർവശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.. ഇ​ശാ​രി ഗ​ണേ​ഷാണ് നിർമാണം. ഭക്തിചിത്രമായി ഒരുക്കുന്ന മൂക്കുത്തി അമ്മന് വേണ്ടി നയൻതാര മത്സ്യമാംസാദികൾ ഉപേക്ഷിച്ചിരുന്നു..