photo
എഫ്.സി.ഐ യിലെ തൊഴിലാളികൾക്കുള്ള മാസ്കുകൾ സി.ആർ. മഹേഷിൽ നിന്ന് ഡിപ്പോ മാനേജർ സുരേഷ് ഏറ്റുവാങ്ങുന്നു

കരുനാഗപ്പള്ളി: ഐ.എൻ.ടി.യു.സി തൊടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡിനെ പ്രതിരോധിക്കുക എന്ന സന്ദേശം ഉയർത്തി തൊഴിലാളികൾക്ക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് എഫ്.സി.ഐ തൊഴിലാളികൾക്ക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. എഫ്.സി.ഐ ഡിപ്പോ മാനേജർ സുരേഷ് മാസ്കുകളും സാനിറ്റൈസറും എറ്റുവാങ്ങി. റീജിയണൽ പ്രസിഡന്റ് ചിറ്റുമൂല നാസർ മുഖ്യപ്രഭാഷണം നടത്തി. ഐ.എൻ.ടി.യു.സി തൊടിയൂർ മണ്ഡലം പ്രസിഡന്റ് മുടിയിൽ മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി, ചൂളൂർ ഷാനി, ഷാജി കൃഷ്ണൻ, നീലികുളം സദാനന്ദൻ , എൻ. രമണൻ, സതീശൻ, ഷിഹാബായി, ശശിധരൻ എന്നിവർ സംസാരിച്ചു. തൊടിയൂർ മണ്ഡലത്തിലെ ചുമട്ട് തൊഴിലാളികൾ ലോറിത്തൊഴിലാളികൾ, വെയർ ഹൗസ് തൊഴിലാളികൾ, ഓട്ടോ- ടാസ്കി തൊഴിലാളികൾ എന്നിവർക്കാണ് മാസ്ക് വിതരണം ചെയ്തത്.