പരവൂർ: സത്യദേവിയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. പൂതക്കുളത്ത് സത്യദേവിയുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരുന്നതിന് സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണ്. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയെ മാറ്റിനിറുത്തി അന്വേഷണം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് വിഭാഗ് കാര്യവാഹക് വി. മുരളീധരൻ, വിഭാഗ് സേവാ പ്രമുഖ് മീനാട് ഉണ്ണി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത്, ജനറൽ സെക്രട്ടറി മുരളി മൈലക്കാട്, ട്രഷറർ പ്രദീപ്, പഞ്ചായത്ത് സമിതി പ്രസിഡന്റ് സുജിത്ത്, ജനറൽ സെക്രട്ടറി ഷില്ലോക്ക്, സജീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.