കുന്നത്തൂർ: പാവപ്പെട്ട കർഷകരുടെ അഞ്ചു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുക, നാലു ശതമാനം പലിശയ്ക്കുള്ള സ്വർണപ്പണയ വായ്പ പുന:സ്ഥാപിക്കുക, 60 വയസ് കഴിഞ്ഞ കർഷകർക്ക് 10000 രൂപ മാസം തോറും പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (എം) കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോട്ടൂർ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജി സാം പാലത്തടത്തിൽ, ആർ. രവീന്ദ്രൻ പിള്ള, മണ്ഡലം പ്രസിഡന്റുമാരായ സി.ജി. ബേബി, ടി.കെ. ബാബു, തോപ്പിൽ നിസാർ എന്നിവർ പ്രസംഗിച്ചു.