kunnathur
ഭരണിക്കാവിൽ ലോറിക്ക് പിന്നിൽ ആംബുലൻസ് ഇടിച്ചുണ്ടായ അപകടം

കുന്നത്തൂർ: ഭരണിക്കാവിൽ ടിപ്പർ ലോറിക്ക് പിന്നിൽ അമിത വേഗതയിലെത്തിയ ആംബുലൻസ് ഇടിച്ചു കയറി. ഇന്നലെ രാവിലെ 7.30 ഓടെ ടൗണിൽ ട്രാഫിക് ഐലന്റിന് സമീപമായിരുന്നു അപകടം. ചക്കുവള്ളി ഭാഗത്തേക്ക് തിരിഞ്ഞ ടിപ്പറിനു പിന്നിൽ രോഗിയെ കയറ്റാനായി പോയ ആംബുലൻസ് ഇടിക്കുകയായിരുന്നു. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻവശം തകർന്നെങ്കിലും ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൊലീസ് എത്തിയാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തത്.