al
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വാഴനട്ട് പ്രതിഷേധിക്കുന്നു

പുത്തൂർ: റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു. ചെളിക്കുണ്ടായി മാറിയ പഴയചിറ - ചെറു പൊയ്ക റോഡിലെ പഴവറ മുതൽ മുക്കിൽ കട വരെയുള്ള ഭാഗം യാത്രക്കാർ‌ക്ക് തലവേദനയാകുന്നത്. പൈപ്പ് ലൈൻ സ്ഥാപിച്ചതിനെ തുടർന്നാണ് റോഡിൽ ചെളി നിറഞ്ഞത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിമൽ ചെറുപൊയ്ക അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പാലം ബിജു ഉദ്ഘാടനം ചെയ്തു. അനീഷ് ആലപ്പാട്, സന്തോഷ് പഴവറ, പ്രിൻസ് ബന്ന്യാം, ഷൈജു ദാസ്, വിഷ്ണു പവിത്രേശ്വരം, നിധിൻ പാങ്ങോട്, അലൻ ലാലി എന്നിവർ നേതൃത്വം നൽകി.