കുണ്ടറ: കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ സിവിൽ സ്റ്റേഷന് മുന്നിൽ നിൽപ്പ് സമരം നടത്തി. പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുക, ക്വാറന്റൈൻ ചെലവ് പൂർണമായും സർക്കാർ വഹിക്കുക, വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത ആറുമാസത്തെ ശമ്പളം നൽകുക, ദുരിതാശ്വാസ ഫണ്ട് പതിനായിരം രൂപയാക്കി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജൻ ഉദ്‌ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പെരുമ്പുഴ ഗോപകുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് ജോയി, എൽ. പ്രസന്നൻ, യു. ഷജീർ, എ. ഷംസുദ്ദീൻ, എസ്. നിസാം, എച്ച്.എം. ഷെരീഫ് തുടങ്ങിയവർ നേതൃത്വം നൽകി.