കൊല്ലം: ലോക്ക് ഡൗൺ തുടങ്ങിയ ഘട്ടത്തിൽ അടച്ച കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ശൗചാലയങ്ങൾ അന്തർജില്ലാ ബസ് സർവീസ് തുടങ്ങിയിട്ടും തുറക്കുന്നില്ല. ഇവയുടെ നടത്തിപ്പ് ചുമതല കെ.എസ്.ആർ.ടി.സി സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയിരുന്നു. ശുചിമുറികൾ ഉപയോഗിക്കുന്നവരിൽ പണം വാങ്ങിയിരുന്നത് ഈ ഏജൻസി നിയോഗിച്ച ജീവനക്കാരാണ്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്ത സ്ഥിതിയാണിപ്പോൾ. ശൗചാലയങ്ങൾ അടിയന്തരമായി തുറന്ന് നൽകണമെന്ന ആവശ്യത്തിലാണ് യാത്രക്കാർ.