പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പിറവന്തൂർ പടിഞ്ഞാറ് ശാഖാ അംഗവും പിറവന്തൂർ മലയിൽ കോട്ടേജിൽ പരേതനായ പി. കെ നാരായണപ്പണിക്കരുടെ ഭാര്യയുമായ വി.കെ ലക്ഷ്മികുട്ടിഅമ്മയുടെ 16-ാം ചരമ ദിനത്തോട് അനുബന്ധിച്ച് ശാഖാ അംഗങ്ങളായ കുടുംബങ്ങൾക്കും മറ്റ് നിർദ്ധനർക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.ശാഖാ സെക്രട്ടറി ഷൈജു അർജുനൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ. രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബാംഗങ്ങളായ വജ്രകുമാർ, വിജയകുമാർ, രവികുമാർ, ശാഖാ വനിതാസംഘം പ്രസിഡന്റ് സിന്ധു രാജീവ്, സെക്രട്ടറി പ്രദീപ് ഷൈജു, ശാഖയിലെ കുടുംബയോഗം ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.