കൊല്ലം: ജില്ലയിൽ ഇന്നലെ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ നേരത്തെ മരിച്ചതാണ്. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 61 ആയി.
ചവറ വടക്കുംഭാഗം സ്വദേശിയായ 24 കാരൻ, ചവറ സ്വദേശിയായ മറ്റൊരു 24 കാരൻ, വെള്ളിമൺ സ്വദേശിയായ 34 വയസുകാരി, വാളകം അമ്പലക്കര സ്വദേശിയായ 27കാരി, മൈനാഗപ്പള്ളി സ്വദേശിയായ 45 കാരൻ, അഞ്ച് ദിവസം മുൻപ് മരിച്ച കൊല്ലം കാവനാട് സ്വദേശിയായ 65 കാരൻ, ചിതറ സ്വദേശിയായ 59 കാരൻ, ഇടയ്ക്കാട് സ്വദേശിയായ 36കാരൻ, ചിതറ സ്വദേശിയായ 22 കാരൻ, കല്ലുവാതുക്കൽ സ്വദേശിയായ 42കാരൻ, കരുനാഗപ്പള്ളി സ്വദേശിയായ 32കാരൻ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ആറുപേർ മേയ് 26ന് കുവൈറ്റിയിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലെ യാത്രക്കാരാണ്. മറ്റുള്ളവർ മഹരാഷ്ട്ര, ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്ന് എത്തിയവരാണ്. മരിച്ച കാവനാട് സ്വദേശിക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല.