പുനലൂർ: കടംവാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ പേരിൽ അയൽവാസിയെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പുനലൂർ വെഞ്ചേമ്പ് ഷൈനി മൻസിലിൽ ഷെഫീഖാണ് അറസ്റ്റിലായത്. വെഞ്ചേമ്പ് സ്വദേശി റഹിമിനെ സുഹൃത്തുക്കളുമായി ചേർന്ന് ആക്രമിച്ച കേസിലാണ് അറസ്റ്റ്. മേയ് 30ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. റഹീമിൽ നിന്ന് ഷെഫീഖ് 20000 രൂപ കടമായി വാങ്ങിയിരുന്നു. ഇത് തിരിച്ചുചോദിച്ചതാണ് ആക്രമണത്തിന് കാരണം. മാരകമായി പരിക്കേറ്റ റഹിം പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.