ചവറ: ഒറ്റയ്ക്ക് താമസിക്കുന്ന ഗൃഹനാഥനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചവറ ചോല മോഹൻ നിവാസിൽ മോഹനന്റെ (56) മൃതദേഹം വടക്കുംതല മേക്കിൽ ബന്ധുവീട്ടിലാണ് കണ്ടത്. ഇവിടെ ഒറ്റയ്ക്ക് വാടകയ്ക്ക് താമസിക്കുകയായിരുന്നു. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹത്തിനരികിൽ നിന്ന് വിഷ ദ്രാവകത്തിന്റെ കുപ്പി കണ്ടെടുത്തു. വിഷംകഴിച്ച് ജീവനൊടുക്കിയെന്നാണ് കരുതുന്നത്. രണ്ട് ദിവസമായി വീടിന് പുറത്ത് കാണാതിരുന്നതിനെ തുടർന്ന് ഇന്നലെ രാവിലെ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. ചവറ പൊലീസെത്തി മേൽ നടപടി സ്വീകരിച്ചു.