elephant

പുനലൂർ: ഇണചേരാൻ ശ്രമിക്കുന്നതിനിടെ കാട്ടുകൊമ്പന്റെ കുത്തേറ്റ് പിടിയാന ചരിഞ്ഞു. തെന്മല ശെന്തുണി വന്യജീവി സങ്കേതത്തിൽ രണ്ടു ദിവസം മുമ്പാണ് സംഭവം. ഉൾവനത്തിലെ ഉമയാറിലാണ് 18 വയസുള്ള പിടിയാന ചരിഞ്ഞത്. ഇണചേരാൻ പിടിയാന സമ്മതിക്കാതിരുന്നതാകാം കൊമ്പൻ കുത്തിപ്പരിക്കേൽപ്പിക്കാൻ കാരണമെന്ന് വനപാലകർ പറയുന്നു. രാത്രിയിൽ കാട്ടാനകളുടെ ചിന്നംവിളി കേട്ട വനപാലകർ രാവിലെ ഉൾവനത്തിൽ നടത്തിയ പരിശോധനയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. രണ്ടു വാരിയെല്ലുകൾ തകർന്നതായി

പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി.