has

കൊല്ലം: ശക്തികുളങ്ങര ഹാർബർ താത്കാലികമായി അടച്ചു. കഴിഞ്ഞ മാസം 31ന് മരിച്ച് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കാവനാട് സ്വദേശിയുടെ ഭാര്യ ഹാർബറിലെ കച്ചവടക്കാരിൽ ഒരാളാണ്. ഇതിനാലാണ് തീരുമാനം. ഇവരുടെ വീടിനോട് ചേർന്നുള്ള മരുത്തടി, ശക്തികുളങ്ങര, മീനത്ത് ചേരി, കാവനാട്, വള്ളിക്കീഴ്, ആലാട്ട്കാവ് എന്നീ ഡിവിഷനുകൾ കണ്ടയിൻമെന്റ് സോണാക്കി.