silpa

നടിയും അവതാരകയുമായ ശില്‍പ ബാല ലോക്ഡൗൺ പ്രതിസന്ധിയിൽപെട്ട് മകളെ കാണാന്‍ പറ്റാത്തതിന്റെ സങ്കടത്തിലാണ്.ഇൻസ്റ്റഗ്രാം പേജിലൂടെ ശില്‍പ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ദുബായിലുള്ള തന്റെ കുടുംബത്തോടൊപ്പം വെക്കേഷന്‍ പ്ലാന്‍ ചെയ്തിരുന്നപ്പോഴാണ് കൊറോണയും ലോക്ഡൌണും തിരിച്ചടിയായി എത്തിയത്. മകള്‍ യാമിക ദുബായിലാണ് .അതിനെക്കുറിച്ച്‌ താരം പറയുന്നതിങ്ങനെ…

'വീഡിയോകോള്‍ വഴിയാണ് താനും വിഷ്ണുവും മകളെ കാണുന്നത്. തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് മകളുള്ളത്. ഇന്ന് അവളെ പിരിഞ്ഞ് നിന്നിട്ട് നൂറാം ദിവസമാണെന്ന്' ശില്‍പ പറയുന്നു. എന്നാല്‍ അവള്‍ സുരക്ഷതിമായ ഇടത്തും സുരക്ഷതിമായ കൈകളില്‍ ആണല്ലോ എന്നോര്‍ക്കുമ്പോൾ വലിയ ആശ്വാസമാണ് തോന്നുന്നതെന്നും ശില്‍പ കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞ രണ്ട് മാസമായി ഒരുപാട് പേര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ അവരുടെ കാര്യങ്ങള്‍ പങ്കുവെക്കുന്നത് ഞാന്‍ കാണുന്നുണ്ട്. അതില്‍ കൂടുതലും ചെറുപ്പക്കാരികളായ അമ്മമാരാണ്. പതിനെട്ട് മുതല്‍ 25 വയസ് വരെ പ്രായമുള്ളവരാണ് അതില്‍ കൂടുതലും. എല്ലാവരും അവരുടെ ആശങ്കകളാണ് പങ്കുവെക്കാറുള്ളത്. ചിലര്‍ മൂന്ന് മാസത്തോളമായി അവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും പങ്കാളികളെയും പിരിഞ്ഞ് താമസിക്കുന്നു. ഇതൊല്ലാം ആളുകള്‍ പങ്കുവെക്കുന്നത് ഞാന്‍ കാണുന്നുണ്ട്. എന്നാല്‍ എന്റെ കാര്യം ഇതുവരെ ഞാന്‍ പറഞ്ഞിരുന്നില്ല' ശില്‍പ കുറിച്ചു.

' നീ ബോള്‍ഡായ സ്ത്രീയും അമ്മയും ഒക്കെ ആണ്. ഒരിക്കലും തളരാന്‍ പാടില്ല. എപ്പോഴും സ്‌ട്രോങ് ആയിരിക്ക്. ഈ അവസ്ഥയും കടന്ന് പോകും' പേളി പോസ്റ്റിന് താഴെ കുറിച്ചു..