piyush-goyal

ഗോരഖ്പൂർ: ശ്രമിക് ട്രെയിനിലെ യാത്രക്കാരായ അഭയാർഥി ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞിന് പാൽ എത്തിച്ച് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെ പ്രശംസിച്ച് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ.ധീരനായ ഈ പൊലീസ് ഉദ്യോഗസ്ഥന് സമ്മാനത്തുകയും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട് . ഭോപ്പാലിലെ ആർപിഎഫ് കോൺസ്റ്റബിൾ ആയ ഇന്ദർ സിംഗ് യാദവ് ആണ് കേന്ദ്രമന്ത്രിയുടെ പ്രശംസ നേടിയെടുത്തത്. മേയ് 31നായിരുന്നു പ്രശംസയ്ക്കാധാരമായ സംഭവം. ശ്രമിക് ട്രെയിനിലെ ബെൽഗാമിൽ നിന്ന് ഗോരഖ്പുരിലേക്ക് യാത്ര ചെയ്യുകയായിരുന്ന ശരീഫ് ഹഷ്മി ഭർത്താന് ഹസീൻ ഹഷ്മി എന്നിവരുടെ കുഞ്ഞിനാണ് യാദവ് സഹായം എത്തിച്ചത്. പാല് കിട്ടാത്തതിനെ തുടർന്ന് നിർത്താതെ കരയുകയായിരുന്നു നാല് മാസം പ്രായമായ കുഞ്ഞ്.


ഇതിനിടെ ഭോപ്പാൽ സ്റ്റേഷനിലെത്തിയപ്പോൾ കുട്ടിയുടെ അമ്മ ആർപിഎഫ് ഉദ്യോഗസ്ഥനായ യാദവിന്‍റെ സഹായം തേടി. യാദവ് സ്റ്റേഷന് പുറത്ത് പോയി പാല് വാങ്ങിയെത്തിയപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. എന്നാൽ മനുഷ്യത്വം കൈവിടാത്ത ധീരനായ ആ ഉദ്യോഗസ്ഥൻ ഓടുന്ന ട്രെയിനിന് പുറകിലോടി പാൽ ആ കുഞ്ഞിന്‍റെ അമ്മയുടെ കൈകളിലെത്തിച്ചുവെന്നാണ് റെയിൽവെ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. സംഭവം മുഴുവൻ റെയിൽവെ പ്ലാറ്റ്ഫോമിലെ സിസിടിവിയിൽ പതിയുകയും, ദൃശ്യങ്ങൾ വൈറലാവുകയും ചെയ്തതതോടെയാണ് എല്ലാവരും അറിയുന്നത്. 'ഒരു കുഞ്ഞിന് പാല് എത്തിക്കുന്നതിനായി അഭിനന്ദനം അർഹിക്കുന്ന ഒരു പ്രവൃത്തി തന്നെയാണ് ആർപിഎഫ് കോൺസ്റ്റബിൾ ചെയ്തിരിക്കുന്നത്.. അദ്ദേഹത്തിനോടുള്ള ആദരവായി പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട് എന്നായിരുന്നു റെയില്‍വെ മന്ത്രി പിയൂഷ് ഗോയൽ പ്രതികരിച്ചത്.

Commendable Deed by Rail Parivar: RPF Constable Inder Singh Yadav demonstrated an exemplary sense of duty when he ran behind a train to deliver milk for a 4-year-old child.

Expressing pride, I have announced a cash award to honour the Good Samaritan. pic.twitter.com/qtR3qitnfG

— Piyush Goyal (@PiyushGoyal) June 4, 2020