arrest

കൊല്ലം: കരിങ്ങന്നൂർ മോട്ടോർകുന്നിൽ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചയാളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു,. മോട്ടോർകുന്ന് വേങ്ങാശ്ശേരിയിൽ വീട്ടിൽ രാജുവാണ് അറസ്റ്റിലായത്. മോട്ടോർകുന്ന് ശ്രീശൈലത്തിൽ പ്രകാശിന് (47) വെട്ടേറ്റത്. വെട്ടുകത്തി കൊണ്ട് കഴുത്തിന് വെട്ടേറ്റ ഇയാളെ കൊട്ടാരക്കര താലൂക്ക് അശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രൻ, എസ്.ഐ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.