കൊല്ലം: ന്യായവിലയ്ക്ക് ഭക്ഷണം നൽകുന്ന പുനലൂർ നഗരസഭയിലെ കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ പ്രവർത്തനം നാളെ ആരംഭിക്കും. 20 രൂപയ്ക്ക് ഊണ്, പ്രഭാത ഭക്ഷണം,​ പൊരിപ്പ്, ചായ അടക്കമുള്ളവ ലഭിക്കും. ശ്രീരാമപുരം മാർക്കറ്റ് ജംഗ്ഷനിലെ എം.ജി.വി ബിൽഡിംഗിൽ ആരംഭിക്കുന്ന ഹോട്ടൽ രാവിലെ 11ന് മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. നഗരസഭാ ആക്ടിംഗ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ സുരേന്ദ്രനാഥ തിലകൻ, ജ്യോതിർന്നീസ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ ദിവസവും രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹോട്ടൽ പ്രവർത്തിക്കും.