mohanlal

കൊല്ലം: ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരകനും കാർഷിക മേഖലയിൽ ശ്രദ്ധേയനുമായ പരവൂർ ജി. മോഹൻലാലിന്റെ (67) സംസ്കാരം ഇന്ന് നടക്കും. രാവിലെ 10.30ന് പരവൂർ കുറുമണ്ടലിലെ വസതിയായ അനിതാ ഭവനിൽ എത്തിക്കുന്ന മൃതദേഹം 11 മണിയോടെ സംസ്കരിക്കും.

മേയ് 31ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. 19-ാം വയസിൽ ജോലി തേടി വിദേശത്തേക്ക് പോയ അദ്ദേഹം ജോലിയ്ക്കിടയിലെ ഇടവേളകളിലാണ് ശ്രീനാരായണ ദർശനം ആഴത്തിൽ പഠിച്ചത്. 19 വർഷം മുൻപ് മടങ്ങിയെത്തിയശേഷം ഗുരുദേവ ദർശനങ്ങളുടെ പ്രചാരകനായി. സ്വന്തം പുരയിടം മുഴുവൻ

കൃഷിക്കായി പ്രയോജനപ്പെടുത്തിയതിലൂടെ നിരവധി പുരസ്കാരങ്ങളും തേടിയെത്തി.

അനിതാ മോഹൻലാലാണ് ഭാര്യ. ഡോ. ജി.എം. ഗംഗാലാൽ (ഖത്തർ), ജി.എം. ഗിരീഷ് ലാൽ (ടെക്നോപാർക്ക് ) എന്നിവർ മക്കൾ. മരുമകൾ: അശ്വതി ഗിരീഷ് ലാൽ. ചെറുമക്കൾ: അഭിരാജ് ഗംഗാലാൽ, ഗിയ ഗിരീഷ് ലാൽ.