തഴവ: ലോക പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു. ക്ഷേത്ര ഭരണ സമിതി സെക്രട്ടറി കളരിക്കൽ ജയപ്രകാശ് വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പ്രൊഫ. എ. ശ്രീധരൻ പിള്ള, കാര്യനിർവഹണ സമിതി അംഗങ്ങളായ ശശിധരൻ പിള്ള, ജ്യോതികുമാർ ,പ്രവർത്തക സമിതി അംഗം മങ്കുഴിമോഹൻ, പുഷ്പദാസ് ചേരാവള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.