തഴവ: എസ്.എൻ.ഡി.പി യോഗം കുലശേഖരപുരം ആദിനാട് വടക്ക് 184-ാം നമ്പർ ശാഖ നിർമ്മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ നിർവഹിച്ചു.
തുടർന്ന് ശാഖാ പ്രസിഡന്റ് കെ.എസ്. പുരം രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണ സമിതി സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, യോഗം ഡയറക്ടർ ബോർഡ് അംഗം കെ.ജി. പ്രസേനൻ, ശാഖാ സെക്രട്ടറി പ്രസന്നൻ എന്നിവർ സംസാരിച്ചു.