photo
വാളകം ഗാന്ധിഭവൻ മേഴ്സിഹോം പാലിയേറ്റീവ് കെയർ ഹോമിന്റെയും സാമൂഹ്യ നീതിവകുപ്പിന്റെ തണലിടം പ്രൊബേഷൻ ഹോമിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷം ജില്ലാ പഞ്ചായത്തംഗം സരോജിനി ബാബു ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: വാളകം ഗാന്ധിഭവൻ മേഴ്സിഹോം പാലിയേറ്റീവ് കെയർ ഹോമിന്റെയും സാമൂഹ്യ നീതിവകുപ്പിന്റെ തണലിടം പ്രൊബേഷൻ ഹോമിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം സരോജിനി ബാബു ഉദ്ഘാടനം ചെയ്തു. റിട്ട. ജയിൽ ഡി.ഐ.ജി ബി. പ്രദീപ് ഫലവൃക്ഷ തൈ വിതരണവും നടീലും നിർവഹിച്ചു. വാർഡ് മെമ്പർ ഗീത മാത്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. തണലിടം ഹോം മാനേജർ കെ. സോമരാജൻ, അലക്സ് മാമ്പുഴ, കോട്ടാത്തല ശ്രീകുമാർ, ബിനു, ജി.ആർ. സുരേഷ്, ചന്ദ്രമോഹനൻ, സൂസൻ തോമസ് എന്നിവർ സംസാരിച്ചു. വാളകം മേഴ്സി ഹോം വളപ്പിലും പൊതുസ്ഥലങ്ങളിലും ഫലവൃക്ഷതൈകൾ നട്ടു.