കൊല്ലം: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി, കേരള സ്പിരിച്വൽ സർക്യൂട്ട് പദ്ധതി എന്നിവ ഉപേക്ഷിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ കണ്ണാടി സമരം നടത്തി. മുൻ എം.എൽ.എ ജി. പ്രതാപവർമ്മതമ്പാൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി അദ്ധ്യക്ഷത വഹിച്ചു. ജയപ്രകാശ് നാരായണൻ, എമേഴ്സൺ, സുമ സുനിൽകുമാർ, പ്രകാശ് വെള്ളാപ്പള്ളി, കണ്ടച്ചിറ യേശുദാസ്, ചിത്രസേനൻ, അബ്ദുൽ റഷീദ്, ദമീം മുട്ടക്കാവ്, നജീബ് പുത്തൻകട എന്നിവർ നേതൃത്വം നൽകി. പ്രകാശ് ബോബൻ നന്ദി പറഞ്ഞു.