കൊല്ലം: ഡോ.ബി.ആർ. അംബേദ്ക്കർ ഇന്റർനാഷണൽ ഫാണ്ടേഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ മുറ്റത്തൊരു ഔഷധതോട്ടം പദ്ധതിക്ക് തുടക്കമായി. ഫൗണ്ടേഷൻ ദേശീയ ചെയർമാൻ നെടുമൺകാവ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പന്മന തുളസി അദ്ധ്യക്ഷത വഹിച്ചു.
കണ്ടത്തിൽ ശിവരാജൻ, കുണ്ടറ പ്രതാപൻ, വി.എസ്. ഉണ്ണിത്താൻ, ജി.എസ്. മോഹനചന്ദ്രൻ. സാബു ബെനഡിക്ട്, ഹലീഫത്ത്ദീൻ, എ. വിനോദ്കുമാർ, ദിവാകരൻ ഉളിയക്കോവിൽ, ഷാൻ കല്ലുംതാഴം, എ. ജഹാംഗീർ, ഷാഫി ചക്കരത്തോപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.