bindhu
മണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് നൽകിയ തെർമൽ സ്കാനർ ഉപയോഗിച്ച് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ ഊഷ്മാവ് ഡോക്ടർ പരിശോധിക്കുന്നു

കൊല്ലം: മണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് തെർമ്മൽ സ്കാനറും പി.പി.ഇ കിറ്റുകളും നൽകി. ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നടേശന് നൽകി ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീവ് പാലത്തറ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആർ. രാജ്മോഹൻ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി.വി. അശോക് കുമാർ, അഫ്സൽ ബാദുഷ, നാസിം അയത്തിൽ, ഷാൻ വടക്കേവിള രാജേന്ദ്രൻപിള്ള, ഉനൈസ്, ബിജു തോപ്പിൽ, അൻസർ പള്ളിമുക്ക് എന്നിവർ പങ്കെടുത്തു.