തിരുവനന്തപുരം : പാലാക്കാട് മണ്ണാർക്കാട്ടിൽ പന്നിപ്പടക്കം കടിച്ച ആന ചരിഞ്ഞ സംഭവമാണ് ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ആനയ്ക്ക് നേരെയുളള ക്രൂരതയ്‌ക്കെതിരെ രാജ്യം ഒന്നടങ്കം പ്രതിഷേധിച്ചിരുന്നു. അതിനിടെ സുശാന്ത നന്ദ ഐ.എഫ്.എസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആനയുടെ വീഡിയോ ഒരു ഓർമ്മപ്പെടുത്തൽ ആകുകയാണ്.
ആനക്കൂട്ടം പുഴ കടക്കുന്ന വീഡിയോയാണ് സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ചത്. ആനക്കൂട്ടത്തിൽ ഒരു കുട്ടിയാന ഉണ്ട്. ഒഴുക്കിൽപ്പെട്ട് പോകാതിരിക്കാൻ അമ്മ ആന കുഞ്ഞിനെ ചേർത്തുപിടിച്ച് പുഴ കടക്കുന്ന കൗതുകകരമായ കാഴ്ചയാണ് വീഡിയോയിൽ ഉള്ളത്.. ഈ രസകരമായ കാഴ്ച കേരളത്തിന് നഷ്ടമായി എന്ന ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗർഭിണിയായ കാട്ടാനയാണ് കഴിഞ്ഞ ദിവസം കേരളത്തിൽചരിഞ്ഞത്. കാട്ടാനയ്ക്ക് അപകടം സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇത്തരം ഒരു കാഴ്ച കേരളത്തിലും ഉണ്ടായേനെ എന്ന ഓർമ്മിപ്പിക്കലാണ് വീഡിയോയിലൂടെ സുശാന്ത നന്ദ പറയുന്നത്. വീഡിയോ നിരവധിപേരാണ് ഏറ്റെടുത്തിരിക്കുന്നത്..
This is the joy we lost at Kerala😔
— Susanta Nanda IFS (@susantananda3) June 4, 2020
An elephant herd,crossing the river with a new born calf in the most gentle way.Within the legs of the mother, guarded at the front & back by aunties.
Feeding the baby in between when tired💕
🎬In the clip pic.twitter.com/NUAPRWIGK0